കൊച്ചി: കശുവണ്ടി വ്യവസായി കൊല്ലം സ്വദേശി അനീഷ് ബാബുവിനെ കോഴക്കേസില്‍ തെളിവെടുക്കുന്നതിനായി വിട്ടുകിട്ടാന്‍ വിജിലന്‍സിന് ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി. ഇഡി കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന അനീഷിനെ വിട്ടുകിട്ടാന്‍ കള്ളപ്പണക്കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പത്തു ദിവസത്തിനകം അപേക്ഷ നല്‍കാനാണു ജസ്റ്റീസ് എ. ബദറുദ്ദീന്‍ നിര്‍ദേശിച്ചത്.
അപേക്ഷ ലഭിച്ചാല്‍ പ്രത്യേക കോടതി അത് അനുഭാവപൂര്‍വം പരിഗണിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇഡിക്കെതിരായ കോഴക്കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വമല്ലെന്നും സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് അനീഷ് ബാബു നല്കിയ ഹര്ജിഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.